സുനില്‍കുമാര്‍, മധു 
Kerala

'സാക്ഷിക്ക് കാണാം'; സുനില്‍ കുമാറിന്റെ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് പരിശോധനാഫലം

അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാറിനു മികച്ച കാഴ്ചശക്തിയെന്ന് പരിശോധനാഫലം

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാറിനു മികച്ച കാഴ്ചശക്തിയെന്ന് പരിശോധനാഫലം. കോടതി നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. താനും മധുവും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞ സാക്ഷി സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിലാണ് സുനില്‍കുമാറിന് മികച്ച കാഴ്ചശക്തിയാണുള്ളതെന്ന് തെളിഞ്ഞത്. 

മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം.ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. 

കേസില്‍ 29ാം സാക്ഷിയാണ് സുനില്‍ കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താര വേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനാറായി.

അതേസമയം, കേസില്‍ കൂറുമാറ്റം നടത്തിയതിന് പിന്നാലെ സുനില്‍കുമാറിനെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനില്‍ താത്ക്കാലിക വനം വാച്ചറായിരുന്നു സുനില്‍കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT