പ്രതീകാത്മക ചിത്രം 
Kerala

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു; പിക്കപ്പ് വാന്‍ കയറി യുവാവ് മരിച്ചു

കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്‌കൂട്ടര്‍  നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ യുവാവ് പിക്കപ്പ് വാന്‍ കയറി മരിച്ചു. മുടിയൂര്‍ക്കോണം സ്വദേശി ആകാശാണ് (19) മരിച്ചത്. പന്തളം - മാവേലിക്കര റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സഹയാത്രികനായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാന്‍ ഇവരെ ഇടിക്കുകയുമായിരുന്നു. ആകാശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സാരമായി പരിക്കേറ്റ അഭിജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?