പ്രതീകാത്മക ചിത്രം 
Kerala

ജനലിന്റെ നെറ്റ് കീറി വാതിൽ കൊളുത്ത് അഴിച്ച് വീട്ടിൽ കയറി; 25 പവന്റെ സ്വർണാഭരണങ്ങൾ അടിച്ചു മാറ്റി കള്ളൻമാർ

വീടിന്റെ മുകൾ നിലയിലെ ജനലിന്റെ നെറ്റ് കീറി വാതിൽ കൊളുത്ത് അഴിച്ച് മോഷ്ടാക്കൾ അകത്തു കയറിയതാകാമെന്നാണ് സംശയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പൂട്ടിക്കിടന്ന വീട്ടിൽ കയറി 25 പവന്റെ സ്വർണാഭരണങ്ങൾ അടിച്ചു മാറ്റി മോഷ്ടാക്കൾ. ധർമടം ഒഴയിൽഭാ​ഗത്തു റഹ്മയിൽ സവാഹിറിന്റെ വീട്ടിലാണ് മോഷണം. 

വീടിന്റെ മുകൾ നിലയിലെ ജനലിന്റെ നെറ്റ് കീറി വാതിൽ കൊളുത്ത് അഴിച്ച് മോഷ്ടാക്കൾ അകത്തു കയറിയതാകാമെന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 11 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിലെ കിടപ്പു മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം വീട്ടുകാർ വീടു പൂട്ടി ബന്ധു വീട്ടിലേക്ക് പോയിരുന്നു. പിറ്റേദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

മനഃപൂർവ്വം അല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറെന്ന് പ്രതി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ഡോ. വന്ദനദാസ് കൊലക്കേസിൽ ശിക്ഷ 21 ന്

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

SCROLL FOR NEXT