സിസിടിവി ദൃശ്യത്തില്‍ നിന്ന് 
Kerala

പൂര്‍ണ നഗ്നനായി കള്ളന്‍, എംഎല്‍എയുടെ കടയില്‍ മോഷണം; തുണിക്കെട്ടുമെടുത്ത് സ്ഥലം വിട്ടു; സിസിടിവിയില്‍ കുടുങ്ങി

കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണ ഗ്നനായി കടയില്‍ കയറി മോഷണം. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന്‍ കയറിയത്.  

കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്. മേല്‍ക്കൂരയിലെ ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയാണ് മോഷ്ടാവ് അകത്തുകടന്നത്. പൂര്‍ണ നഗ്നനായിട്ടായിരുന്നു കള്ളന്‍ കയറിയത്. 

ഏറെനേരം പരതിയെങ്കിലും പക്ഷെ ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിങ് ചെയ്ത വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടയിലിരുന്ന പഴയ തുണിക്കെട്ടുമെടുത്ത് കള്ളന്‍ സ്ഥലംവിടുകയായിരുന്നു. 

ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎന്‍ടിയുസി ഓഫീസിലും കള്ളന്‍ കയറിയിട്ടുണ്ട്. ഇവിടുത്തെ അലമാര തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി