വർ​ഗീസ് 
Kerala

അലമാര കുത്തിത്തുറന്ന് സപ്ലൈക്കോയിൽ നിന്നു പണം മോഷ്ടിച്ചു; പ്രതി പിടിയിൽ

ഈ മാസം മൂന്നിന് രാത്രിയിലാണ് മോഷണം നടന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സപ്ലൈക്കോ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയിൽ നിന്നു അലമാര കുത്തിത്തുറന്നു പണം മോഷ്ടിച്ച എടത്വ കട്ടപ്പുറം വീട്ടിൽ വർ​ഗീസ് (45) ആണ് അറസ്റ്റിലായത്. 

കെട്ടിടത്തിന്റെ എക്സോസ് ഫാൻ ഇളക്കി മാറ്റി അകത്തു കയറി അലമാര കുത്തിത്തുറന്നു പണം മോഷ്ടിക്കുകയായിരുന്നു. ഈ മാസം മൂന്നിന് രാത്രിയിലാണ് മോഷണം നടന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. 

പൊലീസ് നടത്തിയ പരിശോധനയിൽ വെലുത്ത സ്കൂട്ടറിൽ എത്തിയ ആളാണ് മോഷണം നടത്തിയതെന്നു തെളിഞ്ഞു. സ്കൂട്ടർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വർ​ഗീസ് കുടുങ്ങിയത്. ആലപ്പുഴ സിഐ എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT