കേരള ഹൈക്കോടതി/ഫയല്‍ ചിത്രം 
Kerala

ഹൈക്കോടതിയില്‍ അഞ്ച് സ്ഥിരം ജഡ്ജിമാര്‍ കൂടി

ബോംബെ ഹൈക്കോടതിയില്‍ 10 പേരെയും ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഒരു ജഡ്ജിയെയും സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയും  അംഗീകരിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള ഹൈക്കോടതിയില്‍ അഞ്ച് സ്ഥിരം ജഡ്ജിമാര്‍ കൂടി. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായ സി എസ് ഡയസ്, പി വി കുഞ്ഞികൃഷ്ണന്‍, ടി ആര്‍ രവി, ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചു. 

ജസ്റ്റിസ് ഡയസിനെ 2019 നവംബര്‍ 18നും ജസ്റ്റിസ് കുഞ്ഞികൃഷ്ണനെ 2020 ഫെബ്രുവരി 12നും ജസ്റ്റിസുമാരായ രവി, ബെച്ചു കുര്യന്‍ തോമസ്, ഗോപിനാഥ് എന്നിവരെ 2020 മാര്‍ച്ച് 6നുമാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചത്.

ബോംബെ ഹൈക്കോടതിയില്‍ 10 പേരെയും ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഒരു ജഡ്ജിയെയും സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയും കൊളീജിയം അംഗീകരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ