ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനം നടത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍  ഫയല്‍ ചിത്രം
Kerala

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം ആവശ്യമില്ല; റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു അന്വേഷണം.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീല ട്രോളി ബാഗില്‍ കോണ്‍ഗ്രസുകാര്‍ കള്ളപ്പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലായിരുന്നു അന്വേഷണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നവംബര്‍ 6ന് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. കുഴല്‍പ്പണം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്. നേതാക്കന്‍മാര്‍ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയത് വലിയ രാഷ്ട്രീയവിവാദമായിരുന്നു. അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയില്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയാണ് ഹോട്ടലില്‍ നടത്തിയതെന്നും പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'