കെ സുരേന്ദ്രന്‍ file
Kerala

'പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണില്ലായിരുന്നു'; രാഷ്ട്രീയം കാണേണ്ടതില്ല'

ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം കമ്യൂണിറ്റി കിച്ചന്‍ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം...

സര്‍ക്കാര്‍ ആശുപത്രികളില്‍ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ ബഹുമാനപ്പെട്ട കെ. മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റ്‌റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചന്‍ ഒന്നും കേരളത്തില്‍ നടപ്പാവില്ല. കൊവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തില്‍ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്.

"If everyone who ate the packed lunches (pothichoru) had voted for those who provided them, many including K. Muraleedharan wouldn't have even seen the Assembly/Parliament; there is no need to see politics in this," said K. Surendran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും ( വീഡിയോ )

സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

'ഇനി മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യില്ല; 'ദ് ഒഡീസി'ക്കായി കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചു'

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം

ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ