എസ് സോമനാഥ് ( S Somnath) ഫോട്ടോ: വിൻ‌സന്റ് പുളിക്കൽ/ എക്സ്പ്രസ്
Kerala

റോക്കറ്റ് വിക്ഷേപണ നാളുകള്‍ ഉറക്കമില്ലാത്ത രാത്രികളോ?; വിശദീകരിച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍- വിഡിയോ

ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തമായി ബഹിരാകാശ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും വിപണനം ചെയ്യാനും കഴിയുന്ന ഒരു ഊര്‍ജ്ജസ്വലമായ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തമായി ബഹിരാകാശ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും വിപണനം ചെയ്യാനും കഴിയുന്ന ഒരു ഊര്‍ജ്ജസ്വലമായ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ് ( S Somnath). അതാണ് ബഹിരാകാശ നയത്തിന്റെ കൃത്യമായ ദിശ. ചരിത്രപരമായി നോക്കിയാല്‍ ഗവേഷണ വികസനം (ഗവേഷണവും വികസനവും) മുതല്‍ ഉല്‍പ്പാദനം, ലോഞ്ച് പ്രവര്‍ത്തനങ്ങള്‍ വരെ എല്ലാം ഐസ്ആര്‍ഒ ചെയ്തിട്ടുണ്ട്. പതിവ് ഉല്‍പ്പാദനവും വിക്ഷേപണങ്ങളും ക്രമേണ സ്വകാര്യ മേഖലയിലേക്ക് കൈമാറി, ഗവേഷണ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്. കാലക്രമേണ, 'ദേശി സ്പേസ് എക്സ്' പോലുള്ള കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥ ഈ നയം സൃഷ്ടിക്കുമെന്ന് കരുതുന്നതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോമനാഥ്.

ചന്ദ്രയാന്‍-2, ചന്ദ്രയാന്‍ -3 പേടകങ്ങളുമായി പറന്നുയര്‍ന്ന ജിഎസ്എല്‍വി എംകെ III റോക്കറ്റ് വികസിപ്പിച്ചെടുത്തതാണ് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ നിമിഷമെന്നും എസ് സോമനാഥ് പറഞ്ഞു. '2002ല്‍, ഞാന്‍ പ്രോജക്ട് റിപ്പോര്‍ട്ട് എഴുതി ചെലവ് കണക്കാക്കി. 2014 ആയപ്പോഴേക്കും, അതിന്റെ വിജയകരമായ വികസനത്തിന് മേല്‍നോട്ടം വഹിച്ച പ്രോജക്ട് ഡയറക്ടറായി. ആ റോക്കറ്റ് ചന്ദ്രയാന്‍-2, ചന്ദ്രയാന്‍-3 പേടകങ്ങള്‍ വിക്ഷേപിച്ചു.'- എസ് സോമനാഥ് കൂട്ടിച്ചേര്‍ത്തു.

വിക്ഷേപണ ദിവസം ചെയര്‍മാന്‍ എങ്ങനെയാണ് കടന്നുപോകുന്നത്?

'രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഹാപ്പിയായി ലോഞ്ച് ചെയ്യും. സമാധാനമായി ഉറങ്ങിക്കൊണ്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഉറങ്ങാതിരുന്നു വര്‍ക്ക് ചെയ്യാറില്ല. ഞാന്‍ ഒരിക്കലും ആളുകളോട് ഉറങ്ങാതിരുന്നു വര്‍ക്ക് ചെയ്യാന്‍ പറയാറില്ല. വിക്ഷേപണം അടുക്കുമ്പോള്‍ ഐഎസ്ആര്‍ഒ 24 മണിക്കൂറും ജോലി ചെയ്യും. എന്ന് കരുതി ആരും ഉറങ്ങാതിരിക്കുന്നില്ല. ഷിഫ്റ്റുകളായി വര്‍ക്ക് ചെയ്യും. ഇന്ന സമയത്ത് വരണമെന്ന് നിശ്ചയിക്കും. ഇത്ര മുതല്‍ ഇത്ര വരെയാണ് ഒരു ടീം വര്‍ക്ക് ചെയ്യുക. ഇതിനായി സമയക്രമം നിശ്ചയിക്കും. ആ സമയം ആകുമ്പോള്‍ ഓരോരുത്തരും റെഡിയായി വരും.ചിലപ്പോള്‍ രാത്രിയായിരിക്കും ജോലി. ഓരോരുത്തര്‍ക്കും ജോലി വീതിച്ച് കൊടുത്തിട്ടുണ്ട്. അതനുസരിച്ച് ജോലി നടക്കും. വര്‍ഷങ്ങളായി ഉണ്ടാക്കിയ പ്രോസസ് ആണിത്. ഞാന്‍ മാത്രമല്ല ജോലി ചെയ്യുന്നത്. ചെയര്‍മാന്‍ ആകുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്ക് തിരിയും. യഥാര്‍ഥത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പിന്നില്‍ വര്‍ക്ക് ചെയ്യുന്നത്. അവരുടെയെല്ലാം അധ്വാനമാണ് ഓരോ വിക്ഷേപണവും.'- സോമനാഥ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT