അറസ്റ്റിലായ പ്രതികള്‍ 
Kerala

രാത്രി മതില്‍ ചാടിക്കടന്ന് സ്റ്റേഷനിലെത്തി; പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്‍

മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ രാത്രി സ്റ്റേഷനില്‍ കയറി മദ്യപസംഘം പൊലീസുകാരെ മര്‍ദിച്ചു. ഇന്നലെ രാത്രിയില്‍ മൂന്ന് പേര്‍ മതില്‍ ചാടികടന്നാണ് ആക്രമിച്ചത്. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. അതിന് പിന്നാലെ ഇവര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്‌തെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. രാത്രി കുറച്ച് കഴിഞ്ഞ് ഇവര്‍ വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു. അപ്പോഴും പൊലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. 

മൂന്നാം തവണ കുറെക്കൂടി രൂക്ഷമായി രീതിയിലാണ് മൂന്നംഗസംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. മതില്‍ ചാടി അകത്ത് കടന്ന സംഘം എസ്‌ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്  ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. പിന്നീട് രാത്രി തന്നെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!