മന്ത്രി എംബി രാജേഷ് 
Kerala

'സര്‍ക്കാരിന്റെ കൈയും കാലും കെട്ടി പട്ടിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതാണ് ഇപ്പോഴത്തെ നിയമം';  കോടതിയെ സമീപിക്കും; എംബി രാജേഷ്

ഇപ്പോഴത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമെന്ന് മന്ത്രി എംബി രാജേഷ്.  കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ നിന്ന് മാത്രമെ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. ഇതില്‍ നിന്ന് ചെയ്യാന്‍ കഴിയാവുന്നതൊക്കെ ചെയ്യുമെന്നും, തെരുവുനായ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനുശേഷം തദ്ദേശ മന്ത്രി എംബിരാജേഷ് പറഞ്ഞു.

കേന്ദ്രത്തിന്റെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സില്‍ ഭേദഗതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് പറഞ്ഞു. അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു. 'നിലവിലെ എബിസി നിയമങ്ങള്‍ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നും. തെരുവുനായ നിയന്ത്രണം നടത്താനല്ല നടത്താതിരിക്കാനാണ് കേന്ദ്ര നിയമം. ഈ ചട്ടങ്ങള്‍വച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. കയ്യും കാലും കെട്ടിയിട്ട് തെരുവുനായയുടെ മുന്നില്‍ ഇടുന്നതു പോലെയാണ്. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ ഇടപെടണം'- മന്ത്രി പറഞ്ഞു. 

തെരുവുനായ വിഷയത്തില്‍ മൃഗസ്‌നേഹികളുടെ സംഘടനകളുടെ യോഗം വിളിക്കും. ഇപ്പോഴത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. മൃഗസ്‌നേഹികളുടെ സഹായം എബിസി കേന്ദ്രങ്ങള്‍ നടത്തുന്നതിനു തേടും. അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം