പ്രതീകാത്മക ചിത്രം 
Kerala

സോപ്പ് പൊടി കിണറ്റിൽ വിതറി, വാഴക്കുല വെട്ടി, പാത്രങ്ങൾ വലിച്ചെറിഞ്ഞു! കക്കാൻ കയറി ഒന്നും കിട്ടിയില്ല; കള്ളന്റെ കലിപ്പ്

കോട്ടേക്കാരൻ മണപ്പുറത്ത് അലിയുടെ വീട്ടിലും തറമ്മൽ പറമ്പിൽ നൗഷാദിന്റെ വീട്ടിലും ഇത്തരത്തിൽ നാശമുണ്ടാക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: താനൂരിന് സമീപം പനങ്ങാട്ടൂരിൽ വീടും പരിസരവും നാശത്തിലാക്കി മോഷ്ടാവിന്റെ വിളയാട്ടം. പനങ്ങാട്ടൂർ മണമ്മൽ ഭഗവതി ക്ഷേത്ര പരിസരത്താണ് മോഷണ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നാശങ്ങളുണ്ടാക്കി കള്ളൻ കടന്നത്. 

വീടിന് പുറത്ത് കാണുന്ന സോപ്പ് പൊടിയും മറ്റു മാലിന്യങ്ങളും കിണറ്റിൽ എറിയുക, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവ കേടുവരുത്തുക,  മുറ്റത്തെ വാഴക്കുല വെട്ടുക, ഒരു വീട്ടിലെ പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ ഒന്നാകെ മറ്റു വീടുകളിൽ ഉപേക്ഷിക്കുക, പാത്രങ്ങൾ വലിച്ചെറിയുക തുടങ്ങിയവയും ചെയ്തു. 

കോട്ടേക്കാരൻ മണപ്പുറത്ത് അലിയുടെ വീട്ടിലും തറമ്മൽ പറമ്പിൽ നൗഷാദിന്റെ വീട്ടിലും ഇത്തരത്തിൽ നാശമുണ്ടാക്കി. നാല് ദിവസം മുൻപാണ് പകരയിൽ ബേക്കറിയിൽ കയറിയ മോഷ്ടാവ് കാശൊന്നും കിട്ടാതെ പലഹാരങ്ങൾ കവർന്ന് സ്ഥലം വിട്ടത്. പിന്നാലെയാണ് വീടുകളിലെ പരാക്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT