തിരൂർ സതീശൻ, ശോഭ സുരേന്ദ്രൻ   ടിവി ദൃശ്യം
Kerala

ശോഭയുടെ വാദം തെറ്റ്, കുടുംബാംഗങ്ങള്‍ക്കൊപ്പം ശോഭ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് തിരൂര്‍ സതീശന്‍

തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, സതീശന്റെ വീട്ടിലേക്ക് പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വാദം തള്ളി കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. ഒരിക്കലും തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന ശോഭയുടെ വാദം തെറ്റെന്ന് തിരൂര്‍ സതീശന്‍ പറഞ്ഞു. ഇതിനു തെളിവായി ശോഭ സുരേന്ദ്രന്‍ തന്റെ ഭാര്യയ്ക്കും മകനും ഒപ്പം നില്‍ക്കുന്ന ചിത്രം സതീശന്‍ പുറത്തു വിട്ടു. തന്റെ വീട്ടില്‍ വെച്ചെടുത്ത ചിത്രമാണിതെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു.

തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീശന്‍ സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീശന്റെ കോള്‍ ലിസ്റ്റ് എടുക്കണം. വിളിച്ചവര്‍ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം