തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 12 മുതല്‍  image credit: thiruvairanikkulam temple
Kerala

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശന സൗകര്യമൊരുക്കും. ദര്‍ശനത്തിനായി സാധാരണ ക്യൂ കൂടാതെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍ ആരംഭിക്കും.

നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഗതാഗത നിയന്ത്രണത്തിനും മോഷണം തടയുന്നതിനും പൊലീസ് സേനയെ വിന്യസിക്കും. അനധികൃത മദ്യ വില്‍പ്പനയും ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഉത്സവ ദിവസങ്ങളില്‍ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയര്‍ ക്രൂവിന്റെ സേവനം ലഭ്യമാക്കും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തി.സമ്പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങള്‍ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.സമീപത്തെ കടകളില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്താനും യോഗം നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT