കാർ ഇടിച്ചതിനെ തുടർന്ന് കത്തിനശിച്ച ഓട്ടോറിക്ഷ സ്ക്രീൻഷോട്ട്
Kerala

തിരുവനന്തപുരത്ത് 19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഓട്ടോ ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ശ്രീകാര്യം സ്വദേശി അയാന്‍ (19) ആണ് കാര്‍ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റ് ആണ് സുനി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഹൈവോള്‍ട്ടേജ് പ്രചാരണം മഴയില്‍ ഒലിച്ചുപോകുമോ?; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ? ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം

അസിഡിറ്റിയും ​ഗ്യാസും അലട്ടുന്നുണ്ടോ? മൂന്നേമൂന്ന് ചേരുവ കൊണ്ടൊരു മാജിക് കൂട്ട്

വീണുപോയ മനുഷ്യനും,'അച്ഛാ'എന്ന് വിളിച്ച മകനും അനുഭവിച്ച വേദന; തിരുത്താനും നവീകരിക്കാനും ഒരു സീന്‍ മതി!

SCROLL FOR NEXT