Haritha Karma Sena members പ്രതീകാത്മക ചിത്രം
Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം 'കാവി'; പുതിയ യൂണിഫോം വിവാദത്തിലേക്ക്

2017 മുതൽ ഹരിതകേരളം മിഷന്റെ ഭാഗമായ പച്ച കോട്ട് ഉപേക്ഷിക്കാൻ ബിജെപി ഭരണസമിതിയുടെ നിർദ്ദേശം; പ്രതിഫലനം കൂടുതലുള്ള നിറമെന്ന് മേയർ വിവി രാജേഷ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: തലസ്ഥാനത്തെ വീടുകൾ തോറുമെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം കോട്ടുകൾ ഇനി ചരിത്രമാകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് വ്യക്തമാക്കുന്നത്.

2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും. എന്നാൽ ബിജ.പി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരുവിഭാഗം ഹരിതകര്‍മസേനാംഗങ്ങൾ.

കർശന നിർദ്ദേശത്തോടെ വിതരണം; പ്രതിഷേധവുമായി ജീവനക്കാർ

കോർപ്പറേഷൻ വിതരണം ചെയ്ത പുതിയ കിറ്റിൽ കാവി നിറത്തോട് സാമ്യമുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, കൈയുറകൾ , റെയിൻകോട്ട് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ യൂണിഫോമിന്റെ നിറത്തിലെ വിയോജിപ്പ് കാരണം ആദ്യം ഇത് കൈപ്പറ്റാൻ പല ജീവനക്കാരും തയ്യാറായിരുന്നില്ല. എന്നാൽ കോർപ്പറേഷൻ മേലധികാരികൾ കർശന നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഒടുവിൽ എല്ലാവർക്കും ഇത് വാങ്ങേണ്ടി വന്നു. പുതിയ വേഷം ധരിക്കാൻ മനസ്സുവരാത്ത പല ജീവനക്കാരും ഇത് ഡ്യൂട്ടി സമയത്ത് ബാഗിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ മറ്റ് ചിലരാകട്ടെ പുതിയ യൂണിഫോം ധരിച്ച് ജോലി ആരംഭിച്ചിട്ടുമുണ്ട്

തീരുമാനം കേന്ദ്രത്തിന്റേതെന്ന് മേയർ

വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തിയത്. സുരക്ഷ മുൻനിർത്തി റിഫ്ലെക്ഷൻ കൂടുതലുള്ള നിറമാണ് തിരഞ്ഞെടുത്തതെന്നും ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള തീരുമാനമാണെന്നും മേയർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ടോ?; അറിയാം എട്ട് പ്രമുഖ വിരമിക്കല്‍ സ്‌കീമുകളും നേട്ടങ്ങളും

'ദാദ ഫ്രം മീഷോ'; ​സൗരവ് ​ഗാം​ഗുലിയായി രാജ്കുമാർ റാവു, ബയോപിക് ഫസ്റ്റ് ലുക്കിന് വിമർശനം

അച്ഛന്‍ എലിവിഷം കൊടുത്ത ആറു വയസുകാരി മരിച്ചു; മൂത്ത സഹോദരന്‍ ചികിത്സയില്‍

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ