Thiruvananthapuram Declares Local Holiday on March 3 for Attukal Pongala Festival  file
Kerala

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് പ്രാദേശിക അവധി, തലേദിവസവും അവധി വേണമെന്ന് മേയർ

പൊങ്കാലയുടെ തലേദിവസം (മാർച്ച് 2) അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചു.

അതേ സമയം, പൊങ്കാലയുടെ തലേദിവസം (മാർച്ച് 2) അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു.

''സാധാരണ പൊങ്കാലയുടെ തലേദിവസം ഉച്ചയ്ക്ക് ശേഷം നഗരത്തിന് സർക്കാർ അവധി കൊടുക്കുന്നതാണ്. എന്നാൽ ഇത്തവണ ആ ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊണ്ട് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകും'' അദ്ദേഹം പറഞ്ഞു.

Thiruvananthapuram Declares Local Holiday on March 3 for Attukal Pongala Festival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

ചെന്നൈയെ 200 കടത്താതെ കൊല്‍ക്കത്ത; ആദ്യ ജയത്തിലേക്ക് അടിക്കണം 193 റണ്‍സ്

ലിസ് മാത്യുവിനേയും പ്രീത എ കെയെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍; സൗജന്യ ശുദ്ധജല പദ്ധതി

SCROLL FOR NEXT