തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളജില് ജീവനക്കാരിക്ക് രോഗിയില് നിന്ന് മര്ദനമേറ്റു. എംആര്ഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മര്ദനമേറ്റത്. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകള് പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാര് സ്വദേശി അനിലിനെ മെഡിക്കല് കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12.20 നായിരുന്നു സംഭവം.
ഒപി ഡോക്ടറെ കണ്ട അനിലിനോട് എംആഐ സ്കാന് എടുക്കാന് നിര്ദേശിച്ചിരുന്നു. സ്കാന് ചെയ്യാന് എത്തിയപ്പോള് ഉടന് പറ്റില്ലെന്നും ഡോക്ടര് എമര്ജെന്സിയെന്ന് കുറിച്ചാല് മാത്രമെ ഇപ്പോള് സ്കാനിങ് പറ്റൂവെന്നും കൗണ്ടറില് ഇരുന്ന ജയകുമാരി പറഞ്ഞതാണ് അനിലിനെ പ്രകോപ്പിപ്പിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
സ്കാനിങ്ങിനു തീയതി നല്കിയില്ലെന്നു പറഞ്ഞ് തര്ക്കമുണ്ടായതിനു പിന്നാലെ അനില് ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.സ്കാനിങ്ങിന് തിരക്കാണെന്നും കാത്ത് നില്ക്കാനും പറഞ്ഞപ്പോഴായിരുന്നു ആക്രമണം. സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പൊലീസില് ഏല്പ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates