Thiruvananthapuram Medical College Superintendent resigned file
Kerala

'ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല'; തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് രാജിവച്ചു

ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് സൂപ്രണ്ട് കത്ത് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് ഡോ. സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് രാജിക്കത്ത് നല്‍കി. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് സൂപ്രണ്ട് കത്ത് നല്‍കിയത്.

ഡോ.ഹാരിസിന്റെ തുറന്നുപറച്ചില്‍ അടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സൂപ്രണ്ടിന്റെ രാജിയെന്നാണ് വിവരം. ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിന്‍സിപ്പാളും നടത്തിയ വാര്‍ത്താസമ്മേളനവും വാര്‍ത്താസമ്മേളനത്തിനിടെയുള്ള ഫോണ്‍ വിളികളും ഏറെ വിവാദമായിരുന്നു.

Thiruvananthapuram Medical College Superintendent resigned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT