തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  file
Kerala

ഗണേഷിന്റെ കഥകള്‍ മുഴുവനും അറിയാം, വേണ്ടി വന്നാല്‍ എല്ലാം പറയുമെന്ന് തിരുവഞ്ചൂര്‍

'ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. ഇതൊക്കെ നീതിയാണോ? '

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മന്തി കെ ബി ഗണേഷ്‌കുമാര്‍ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന ആളാണ് താന്‍. പറയേണ്ടി വന്നാല്‍ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'ഗണേഷ് കുമാറിന് മറുപടി പറയാത്തത് ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍. ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കും. ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം. ഗണേഷിന് എന്തു ഗുണം കിട്ടാനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് ? മരണശേഷവും എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് ? മുമ്പ് എത്രത്തോളം ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്ന് പൊതുസമൂഹത്തിന് നന്നായി അറിയാം. കല്ലറയില്‍ പോസ്റ്റര്‍ കൊണ്ട് വച്ച് ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുകയാണ്'', തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സര്‍ക്കാര്‍ ചെലവില്‍ നടത്തില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി തന്നു. സഭയില്‍ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യമായ മറുപടി തരാതിരുന്നത്. നിയമസഭയില്‍ തന്നതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എന്തുക്കൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകള്‍ വന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Thiruvanchoor Radhakrishnan Speaks: Thiruvanchoor Radhakrishnan has sharply criticized Minister K B Ganesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും