തിരുവോണം ബംപര്‍ ലോട്ടറി  
Kerala

തിരുവോണം ബമ്പറിന് വന്‍ ഡിമാന്റ്; ദിവസങ്ങള്‍ക്കകം വിറ്റുപോയത് 13 ലക്ഷം ടിക്കറ്റുകള്‍

ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്പനക്കെത്തിയതില്‍ ഇന്നലെ ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഇത്തവണത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്പനക്കെത്തിയതില്‍ ഇന്നലെ ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്.

ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേര്‍ക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്ക് അഞ്ചാം സമ്മാനവും നല്‍കുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്.

500 രൂപ ടിക്കറ്റു വിലയുള്ള തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് 5,000 രൂപയില്‍ തുടങ്ങി 500 രൂപയില്‍ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബര്‍ 27 നാണ് നറുക്കെടുപ്പ് നടക്കുക.

Thiruvonam Bumper Lottery Sees Massive Demand: 13 Lakh Tickets Sold in Just Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT