തിരുവോണം ബംപര്‍ ലോട്ടറി  
Kerala

ഇനി പത്തുദിവസം മാത്രം; തിരുവോണം ബംപര്‍ വില്‍പ്പന 56 ലക്ഷം കടന്നു

ഏറ്റവും കുടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ആണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പ്പന 56 ലക്ഷം കടന്നു. പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോള്‍ 56,67,570 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇനി പത്തുദിവസം കൂടിയാണ് നറുക്കെടുപ്പിനുള്ളത്. ഏറ്റവും കുടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ആണ്.

10,66,720 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലായ് 28-നാണ് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു.

500 രൂപ ടിക്കറ്റ് വിലയുള്ള ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.

Thiruvonam Bumper sales crossed 56 lakhs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

87ല്‍ ഒബിയേറ്റയുടെ ഹെഡ്ഡര്‍; കഷ്ടിച്ച് ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

SCROLL FOR NEXT