തോമസ് ഐസക് വിഡിയോ സ്ക്രീൻഷോട്ട്
Kerala

'സരിന് കൊടുക്കുന്നത് അത്ര വലിയ ശമ്പളമല്ല'; വിജ്ഞാന കേരളം മിഷൻ നിയമനത്തിൽ തോമസ് ഐസക്- വിഡിയോ

മൂന്ന് ലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നും തോമസ് ഐസക് ചോദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ സി സരിന് നൽകിയ ശമ്പളം വലുതല്ലെന്ന് മുഖ്യ ഉപദേശകനായ ഡോ തോമസ് ഐസക്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ സരിൻ മാത്രമല്ല, പല പ്രമുഖരും പ്ര​ഗത്ഭരും ഇതിന് നേതൃത്വം നൽകാനുണ്ടാകും. മുൻമന്ത്രി സി രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ വിജ്ഞാന കേരളം മിഷൻ പദ്ധതിയിൽ നേതൃത്വം നൽകാൻ വരുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

മൂന്ന് ലക്ഷം കുട്ടികളെ തൊഴിൽ പഠിപ്പിക്കുകയെന്നത് ചെറിയ കാര്യമാണോയെന്നും തോമസ് ഐസക് ചോദിച്ചു. അതാണ് ഏറ്റവും ദുർഘടമായിട്ടുള്ള കാര്യം. വിദേശത്തു നിന്നും ​ഗൾഫിൽ നിന്നുമെല്ലാം അവിടുത്തെ എംപ്ലോയേഴ്സുമായി ചർച്ച ചെയ്ത് തൊഴിൽ മേടിക്കാം.

വെറും തൊഴിൽ അല്ല, നിങ്ങൾക്ക് ആ തൊഴിലിന് എന്ത് സ്കിൽ വേണോ, ആ സ്കിൽ ഞങ്ങൾ ചെയ്ത് തരും. അത്രയും കാര്യങ്ങൾ ഏർപ്പാട് ചെയ്യണ്ടേ. അതിന് ഒരുപാട് പ്ര​ഗത്ഭർ വേണം. 80,000 രൂപ വലിയ ശമ്പളമായി തോന്നുന്നില്ല. ഡോ സരിനെപ്പോലുള്ള സിവിൽ സർവീസ് യോഗ്യതയുള്ള ഒരാൾക്ക് 80,000 രൂപ വലിയ ശമ്പളമല്ല.- തോമസ് ഐസക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം