സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (samastha) file
Kerala

സമസ്തയില്‍ നിന്ന് വിട്ടു പോയവര്‍ തിരികെ വരണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയോ വിട്ടുനിര്‍ത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവരണം'

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മസ്തയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നവരും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്ന് ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെയും സിഐസിയുടേയും പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം.

'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയോ വിട്ടുനിര്‍ത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവരണം. ചില സംവിധാനങ്ങളെയൊക്കെ സമസ്ത വിട്ടുനിര്‍ത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ച് അവര്‍ തിരിച്ചുവരണം. വ്യക്തികളാണെങ്കിലും അങ്ങനെ തന്നെ. സമസ്ത എന്നത് വലിയ സംഘടന തന്നെയാണ്. ഇതിന്റെ വലിപ്പം മനസിലായില്ലേ, അതിനെ നിസാരമാക്കാനോ വേദനിപ്പിക്കാനോ ആരും ശ്രമിക്കരുത്. ഒത്തൊരുമിച്ച് പോകാന്‍ വേണ്ടി എല്ലാവരും ശ്രമിക്കണം'' ജിഫ്രി തങ്ങള്‍ പറഞ്ഞു.

കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Those who left Samastha should come back and solve problems: Jifri Muthukoya Thangal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും