സിദ്ദിഖ്  ഫയൽ
Kerala

'ഭീഷണിപ്പെടുത്തുന്നു', സിദ്ദിഖിന്റെ മകന്‍ ഷഹീദിന്റെ സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍? വീട്ടില്‍ പരിശോധന

സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. സിദ്ദിഖിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തി. ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

വ്യാജ രേഖകൾ ചമച്ച് തട്ടിയത് 22 ലക്ഷം രൂപ; മുൻ ഖാദി ബോർഡ് ജീവനക്കാരന് 56 വർഷം തടവ്; 2,80,000 രൂപ പിഴ

ഗുരുവായൂരില്‍ വെള്ളിയും ശനിയും വൈകീട്ട് ദര്‍ശന നിയന്ത്രണം

പരക്കെ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

SCROLL FOR NEXT