ശശി തരൂര്‍ എംപിയുടെ വാഹനം  
Kerala

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു.

ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

വണ്ടൂര്‍ ചെള്ളിതോട് വച്ച് രാത്രിയോടെയാണ് സംഭവം. എ.പി. അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂര്‍. ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗണ്‍മാനെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പരാതി. തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗണ്‍മാന് മര്‍ദനമേറ്റത്.

Three arrested for attempting to stop Shashi Tharoor's car, gunman injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

'വെല്ലുവിളിക്കാന്‍ വരട്ടെ, കയ്യിലെന്തുണ്ട് ബാക്കി?' കോടിക്കണക്കിന് വിലയുടെ ഡ്രോണുകളടക്കം ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ അമേരിക്കയുടെ നഷ്ടം 42 യുദ്ധവിമാനങ്ങള്‍

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

'ആംഗിള്‍ ഒന്ന് മാറിയാല്‍ റീച്ച് കൂടും, ഈ ചിത്രം കണ്ടാലത് മനസിലാകും'; മറുപടിയുമായി സനൂജ സോമനാഥ്

SCROLL FOR NEXT