അറസ്റ്റിലായ സ്ത്രീകൾ 
Kerala

കുഴഞ്ഞു വീഴുന്നതായി അഭിനയം, തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ച് ഓടും; മൂന്ന് സ്ത്രീകൾ പിടിയിൽ

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു വയോധികയുടെ രണ്ട് പവന്‍റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാല പൊട്ടിച്ചു കടന്നു കളയുന്ന മൂവർ സംഘം പൊലീസ് പിടിയിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളയുന്നതാണ് ഇവരുടെ രീതി. 

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു വയോധികയുടെ രണ്ട് പവന്‍റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി. വളരെ തന്ത്രപരമായാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. 

ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞു വീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്കു കൂട്ടിയാണ് മാല കവർന്നത്.

അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ്  പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി