Three-year-old boy with hemophilia dies after being injected with formalin instead of medicine file
Kerala

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

മരുന്ന് കുത്തിവെച്ച് മിനിറ്റുകള്‍ക്കകം കുട്ടി മരണത്തിന് കീഴടങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ഭോപ്പാല്‍: രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു. ഭോപ്പാല്‍ എയിംസിലാണ് ഗുരുതരമായ ചികിത്സാപ്പിഴവുണ്ടായത്. മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ച രാസവസ്തുവാണ് ഫോര്‍മാലിന്‍. മരുന്ന് കുത്തിവെച്ച് മിനിറ്റുകള്‍ക്കകം കുട്ടി മരണത്തിന് കീഴടങ്ങി.

2025 ഡിസംബറിലാണ് സംഭവം നടന്നത്. നിലവില്‍ കുറ്റക്കാരായ നഴ്സുമാര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. സാഗര്‍ ജില്ലയിലെ ബിന തെഹ്സിലിലുള്ള കൗര്‍ജ ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥ് യാദവിന്റെ മകന്‍ സാര്‍ത്ഥക് യാദവ് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. രക്താര്‍ബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ 2025 ഡിസംബര്‍ 15-നാണ് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 17-ന് രാവിലെയാണ് കുട്ടിയുടെ ജീവനെടുത്ത ആ മാരകമായ പിഴവുണ്ടായത്. കുട്ടിയുടെ ഐവി ലൈന്‍ ബ്ലോക്ക് ആയതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസര്‍ ആണ് മരുന്ന് മാറിക്കുത്തിയത്. മരുന്ന് മാറിയെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് തടഞ്ഞെങ്കിലും കാര്യമുണ്ടായില്ല. വിഷം ഉള്ളില്‍ച്ചെന്നതോടെ കുഞ്ഞിന്റെ നില അതിവേഗം വഷളായി. ഉടന്‍ തന്നെ കുട്ടിയെ പിഐസിയുവിലേക്ക് മാറ്റി ഡോക്ടര്‍മാര്‍ സിപിആര്‍ നല്‍കിയെങ്കിലും രാവിലെ 8:45-ഓടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

കുട്ടി കുഴഞ്ഞുവീണതോടെ തങ്ങളുടെ പിഴവ് മനസ്സിലാക്കിയ ആശുപത്രി ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. അപകടകരമായ ദ്രാവകം കലര്‍ന്ന ഐവി കുപ്പി ജീവനക്കാര്‍ തട്ടിയെടുത്ത് മാറ്റുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. സംഭവത്തെക്കുറിച്ച് എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ നഴ്സുമാരുടെ ഗുരുതരമായ അനാസ്ഥ പൂര്‍ണ്ണമായും തെളിഞ്ഞു. ബയോപ്‌സി സാമ്പിളുകള്‍ക്കായി സിറിഞ്ചില്‍ എടുത്തു വെച്ചിരുന്ന ഫോര്‍മാലിന്‍ വാര്‍ഡില്‍ അശ്രദ്ധമായി തുറന്നുവെച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ ഫോര്‍മാലിനാണ് മരുന്നാണെന്ന് കരുതി കുട്ടിക്ക് കുത്തിവെച്ചത്.

Three-year-old boy with hemophilia dies after being injected with formalin instead of medicine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഷി​ഗെല്ല ഭീഷണി, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുന്നൊരുക്കങ്ങൾ പ്രധാനം

യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി, ചരടു വലിച്ചത് ഒരു ഉന്നതൻ; വെളിപ്പെടുത്തലുമായി എ പത്മകുമാർ

'ഭീകരമായ സൈബർ ആക്രമണം, സ്ത്രീയെന്ന പരി​ഗണന പോലുമില്ല'; പരാതി നൽകി ലക്ഷ്മി പ്രിയ

'പിണറായിയെ കെട്ടിപ്പിടിക്കണ്ട, നിലപാടാണ് പ്രശ്‌നം; ഇന്ത്യ മുന്നണിക്ക് തുരങ്കം വെക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്'

SCROLL FOR NEXT