പൊള്ളലേറ്റ് മരിച്ച മുഹമ്മദ് അസാൻ 
Kerala

ചൂടുവെള്ളത്തിൽ വീണ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനും അറസ്റ്റിൽ

ജൂലൈ ഒൻപതിനാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് അസാൻ ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റത്

സമകാലിക മലയാളം ഡെസ്ക്

വയനാട്: മാനന്തവാടിയിൽ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിനാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് അസാൻ ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റത്.

ഉടനെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിയുടെ പൊള്ളൽ ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കൾ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് വീണ്ടും ​ഗുരുതരമായതോടെ ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT