പ്രതീകാത്മക ചിത്രം 
Kerala

മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കവേണ്ടെന്നും കുട്ടി ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് തുന്നിച്ചേര്‍ത്തത്. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.

സംഭവശേഷം ഞായറാഴ്ച തന്നെ ചത്ത തെരുവുനായയെ പോസ്റ്റ്‌മോര്‍ട്ടത്തിനും പരിശോധനകള്‍ക്കുമായി കൊണ്ടുപോയിരുന്നു ഈ പരിശോധന ഫലത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

A three-year-old girl's ear was bitten by a stray dog; the dog was confirmed to to be infected with rabies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

SCROLL FOR NEXT