പ്രതീകാത്മക ചിത്രം 
Kerala

'മുറിവ് തുന്നിക്കെട്ടാന്‍ പുരികം വടിക്കണം', വനിതാ ഡോക്ടര്‍ക്ക് നേരെ അസഭ്യം പറച്ചില്‍; ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ 

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിന്‍സന്‍(23), ബീച്ച് റോഡ് മിഷേല്‍ ക്ലീറ്റസ്(18), മൂലങ്കുഴു ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം രാത്രി കൂട്ടത്തിലൊരാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സംഘം ആശുപത്രിയിലെത്തി. 

പുലര്‍ച്ചെ ഒരുമണിയോടെയാണ് എത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിന് പുരികം വടിച്ച് കളയണമെന്ന് ഡോക്ടര്‍ പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. ഇതോടെ ഇവര്‍ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT