തൃശൂര്‍ മെഡിക്കല്‍ കോളജ് 
Kerala

മരിച്ചത് 36 മണിക്കൂറിലേറെ മുമ്പ്; ശുചിമുറിയിലെ രോഗിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെ ഉള്ള സമയത്തിനിടയിലാണെന്ന് റിപ്പോര്‍ട്ടിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ രോഗിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മെഡിക്കല്‍ കോളജിന്റെ വാദങ്ങള്‍ തെറ്റെന്ന് വെളിവാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെ ഉള്ള സമയത്തിനിടയിലാണെന്ന് റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയില്‍ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

ഹൃദ്രോഗ ചികിത്സയ്ക്കായി നവംബര്‍ 16നാണ് മാക്കുട്ടി റാവുത്തറെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 19-ആം തീയതിയാണ് പാലക്കാട് സ്വദേശിയായ മാക്കുട്ടി റാവുത്തറെ ആശുപത്രി വാര്‍ഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാതായതും 36 മണിക്കൂറോളം മരിച്ചത് അറിയാതെ പോയതും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നായിരുന്നു ആരോപണം.

മാക്കുട്ടി റാവുത്തറെ ഇരുപതാം തീയതി ജീവനോടെ കണ്ടിരുന്നതായി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സല്‍മ മൊഴി നല്‍കിയിരുന്നു. ഇരുപതാം തീയതി ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നും ഈ സമയം ശുചിമുറിയുടെ പരിസരത്ത് മാക്കുട്ടി നിന്നിരുന്നതായും, താന്‍ രോഗിയുമായി സംസാരിച്ചിരുന്നതായുമാണ് മൊഴിയില്‍ പറഞ്ഞത്.

Thrissur medical college patient found dead in toilet postmortem report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

മിഷൻ ചക്കക്കൊമ്പന് തിരിച്ചടി, എൽപിഎസ്ടി സമരക്കാരുടെ ആവശ്യം തള്ളി, ബുംറ രണ്ടാമത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചു

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

'സീതയായി സായ് പല്ലവി ഒട്ടും ചേരുന്നില്ല'; 'രാമായണ'യെക്കുറിച്ച് നടി തനിഷ മുഖർജി