തൃശൂര്‍ പൂരം  ഫയൽ ചിത്രം
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘം, റിപ്പോര്‍ട്ട് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഠത്തില്‍വരവ് സമയം പൊലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട് . ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തല്‍.

ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ സിസിടിവി, ഫോണ്‍ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാല്‍ വിഷയത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകില്ലെന്നാണ് വിവരം.

Thrissur pooram disruptiony Special investigation team report rejects official conspiracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

ഹജ്ജ് കര്‍മ്മത്തിനെത്തി, രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു

SCROLL FOR NEXT