തൃശൂര്‍ പൂരം  
Kerala

തൃശൂര്‍ പൂരം കൊടിയേറി, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂരം കൊടിയേറി, തട്ടകങ്ങള്‍ ഉണര്‍ന്നു, തൃശൂരില്‍ ഇനി പൂരവസന്തം. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടക്കും.

ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക. ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറി. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ സുഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊടിമരം ഒരുക്കി ഇന്ന് ഭൂമിപൂജ ഉള്‍പ്പെടെ നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം.

പാറമേക്കാവില്‍ ചെമ്പില്‍ കുട്ടനാചാരിയുടെ നേതൃത്വത്തില്‍ കവുങ്ങില്‍ ആല്, മാവ്, ദര്‍ഭ എന്നിവ കൊണ്ട് അലങ്കരിച്ചു. പാണികൊട്ടി എഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിലേറ്റി. സിംഹമുദ്രയുള്ള കൊടികളാണ് പാറമേക്കാവിന്റേത്. പാറമേക്കാവിന്റെ മണികണ്ഠനാലിലെയും തിരുവമ്പാടിയുടെ നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകളുടെ നിര്‍മ്മാണം പരോഗമിക്കുകയാണ്. 24ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന്റെ ഒരുക്കങ്ങളും തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു.

Thrissur Pooram flag hoisted, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പലിശനിരക്കുകളിൽ മാറ്റമില്ല; റീപ്പോ റേറ്റ് 5.25 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്

'എന്റെ ഉള്ളിലെ ഏറ്റവും വലിയ ആ​ഗ്രഹം; ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽ സത്യസന്ധനായ നടൻമാരിലൊരാളാണ് ബോബി ഡിയോൾ'

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ആര്‍ത്തവ അവധി; മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം; മുഖ്യമന്ത്രിക്ക് കത്ത്

കർണാടക മന്ത്രിസഭയിൽ ഭിന്നത പരസ്യമാക്കി രാമലിംഗ റെഡ്ഡി രാജിവച്ചു; ബംഗളൂരു വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധം

SCROLL FOR NEXT