thulavarsham  ഫയൽ
Kerala

തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

സംസ്ഥാനത്ത് ഇന്ന് ഇത്തവണത്തെ തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇത്തവണത്തെ തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഉപദ്വീപീയ ഇന്ത്യയില്‍ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലില്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്. ഇതിന്റെ ഫലമായി ജനുവരി 19 മുതല്‍ തെക്കുകിഴക്കന്‍ ഉപദ്വീപീയ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ (തുലാവര്‍ഷം) അവസാനിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.

അടുത്ത 2 ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ഉപദ്വീപീയ ഇന്ത്യയില്‍ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 16ല്‍ തുടങ്ങി 19 ജനുവരിയില്‍ അവസാനിക്കുമ്പോള്‍ 96 തുലാവര്‍ഷ ദിനങ്ങളാണ് ഇത്തവണ കിട്ടിയത്. 2024 ല്‍ 105 ദിനങ്ങള്‍ ( ഒക്ടോബര്‍ 15 തുടങ്ങി 27 ജനുവരി വരെ ) ലഭിച്ച സ്ഥാനത്ത് ഇത്തവണ തുലാവര്‍ഷ ദിനങ്ങള്‍ കുറവായിരുന്നു.

thulavarsham rain ceased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ദീപക്കിന്റെ മരണം: യുവതിക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി

ഐഐഐടി ധാർവാഡിൽ ഓൺലൈൻ എംടെക്, ആദ്യ ബാച്ചിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍

മരണത്തിന് കാരണമായേക്കാം; ആല്‍മണ്ട് കിറ്റ് കഫ് സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

SCROLL FOR NEXT