Tiger attacks employee at Thiruvananthapuram zoo സ്ക്രീൻഷോട്ട്
Kerala

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രാമചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രാമചന്ദ്രന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. സന്ദര്‍ശന സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ഈസമയത്താണ് രാമചന്ദ്രന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.

Tiger attacks employee at Thiruvananthapuram zoo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT