Tiger  
Kerala

പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു

വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിലാണ് കടുവയെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.

രാവിലെ ആറരയോടെ എഴുന്നേറ്റ സജീവൻ കിണറ്റിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റിൽ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. ആർആർടി സംഘവും സ്ഥലത്തേക്ക് വരും.

നല്ല ആരോ​ഗ്യമുള്ള കടുവയാണിത്. മയക്കു വെടി വയ്ക്കാതെ തിരികെ കയറ്റുക എന്നതു ശ്രമകരമാണെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.

രണ്ടാഴ്ച മുൻപ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടിൽ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ മറ്റൊന്നിനെ കിണറ്റിൽ കണ്ടെത്തിയത്.

A tiger fell into a well at Villunnipara in Vayattupuzha near Konni.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT