ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു 
Kerala

ടിപ്പർ ലോറി അശ്രദ്ധമായി പിന്നോട്ടെടുത്ത് കാറിനെ നിരക്കി നീക്കി: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഡ്രൈവർ ആന്റണി തോമസിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി അശ്രദ്ധമായി പിന്നോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്തു. ഡ്രൈവർ ആന്റണി തോമസിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പുറകോട്ട് ഓടിച്ചതിനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് പാലിയേക്കര ടോൾ പ്ലാസയിൽ അപകടമുണ്ടായത്. അലക്ഷ്യമായി ലോറി പിന്നോട്ട് എടുത്ത് തൊണ്ടുപിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം നിരക്കി നീക്കുകയായിരുന്നു. ടോള്‍ ഗേറ്റിന് മുന്നിലെത്തിയ ടോറസ് ലോറിയുടെ ഫാസ്റ്റ് ടാഗില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നില്ല. വരി ഒഴിവാക്കി വണ്ടി ഒഴിച്ചിടുന്നതിനായി ലോറി പിന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിപ്പർ ലോറി പിന്നിലേക്ക് എടുത്ത് പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം പിന്നിലേക്ക് വലിച്ചുകൊണ്ടു പോകുകയായിരുന്നു. കാർ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം വലിയ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT