ടി കെ ഗോവിന്ദന്‍ 
Kerala

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്റെയും അതിന് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും പ്രസ്താവനയില്‍ മറുപടിയുമായി തളിപറമ്പിലെയു ഡി എഫ് സ്വതന്ത്ര എം എല്‍ എയും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദന്‍. തളിപ്പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് യാതൊരുവിധ തെറ്റും പറ്റിയിട്ടില്ലെന്നും തെറ്റ് പറ്റിയത് പാര്‍ട്ടിക്കാണെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിയാണ് തെറ്റ് തിരുത്തേണ്ടതെന്നും ടി കെ ഗോവിന്ദന്‍ വ്യക്തമാക്കി. തന്റെ നിലപാട് തളിപറമ്പിലെ മാത്രമല്ല കേരളത്തിലെ ജനങ്ങളാകെ അംഗീകരിച്ചതാണ് എന്നെ കാണുന്ന ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ പോലും മാഷാണ് ശരിയെന്നാണ് പറഞ്ഞത്.

തങ്ങള്‍ തിരികെ വരുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടിക്ക് ഭാവിയില്‍ വരേണ്ടി വരും. നിലവില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. എന്താണ് തങ്ങള്‍ ചെയ്ത തെറ്റെന്നും ആരാണ് തെറ്റ് തിരുത്തേണ്ടതെന്നും വ്യക്തമാക്കാന്‍ എം വി ജയരാജന്‍ തയ്യാറാകണമെന്ന് ടി കെ ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

'പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായഎം വി ഗോവിന്ദന്‍ വലിയ മഹത്വമൊന്നും പറയണ്ട എം വി രാഘവനും സി എം പിക്കും പാര്‍ട്ടിയിലേക്ക് മടങ്ങേണ്ടി വന്നുവെന്ന എം വി ജയരാജന്റെ പ്രസ്താവനയില്‍ വാസ്തവമില്ല. എം വി രാഘവന്റെ ആരോഗ്യമൊക്കെ പോയി ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം തിരിച്ചു വന്നത്, സി എം പി പാര്‍ട്ടിയിലേക്ക് തിരികെ വന്നത് എംവി രാഘവന്റെ മരണശേഷമാണ്. അങ്ങനെ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നവരുണ്ട് തിരിച്ചു വന്നവര്‍ മടങ്ങി പോയിട്ടുമുണ്ട് സി എം പി യെന്ന പാര്‍ട്ടി ഇപ്പോഴും യുഡിഎഫിലുണ്ട് അവര്‍ക്ക് ഒരു മന്ത്രിയുമുണ്ട്. പി എം ശ്രീ പദ്ധതിയില്‍ അന്ന് ഒപ്പിട്ടത് ഏത് മന്ത്രിയാണെന്ന് ഓര്‍മ്മ വേണമെന്നും അങ്ങനെ ഒപ്പിട്ട ഒരു കരാറില്‍ നിന്ന് എളുപ്പത്തില്‍ യു ഡി എഫിന് പിന്മാറാന്‍ കഴിയില്ലെന്നും' ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയെ തെറ്റായ രീതിയില്‍ നയിച്ചവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗ വഞ്ചകരെന്നും അങ്ങനെയെങ്കില്‍ ആരാണ് വര്‍ഗ്ഗ വഞ്ചകരെന്നത് വ്യക്തമാക്കണം, ഈ കാര്യത്തില്‍ എം വി ഗോവിന്ദന്‍ ഇപ്പോള്‍വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. മൂന്ന് വട്ടം എം എല്‍എയായിട്ട് അതിന് ശേഷം തന്റെ ഭാര്യ ആ സീറ്റില്‍ മത്സരിക്കട്ടെയെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയതല്ലെ അധികാരമോഹം, ഇത്തരത്തില്‍ മന്ത്രിയും എം എല്‍ എയുമായ എത്ര പേര്‍ സി പി എമ്മില്‍ നിന്ന് മത്സരിച്ചു തോറ്റു പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ 28 വയസുകാരിയായ പെണ്‍കുട്ടിയോടാണ് തോറ്റത് ഈ കാര്യം താന്‍ നിയമസഭയില്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ സി പി എം നശിക്കും നേതൃത്വത്തിനെതിരെ അണികള്‍ വിമര്‍ശനം നടത്തുകയാണ് പാര്‍ട്ടിയെ തെറ്റായി നയിചവരാണ് വര്‍ഗ വഞ്ചകരെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

TK Govindan refutes 'class traitor' allegations made by MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടി?; ആരോഗ്യവകുപ്പില്‍ പത്തുവര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'

അമ്മത്തൊട്ടിലിൽ ഏൽപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താണ് ?

'പയ്യന്നൂരിലും തളിപ്പറമ്പും പരാജയത്തിന് കാരണം സ്ഥാനാർഥി നിർണയത്തിലെ പോരായ്മ, അത് വർഗവഞ്ചന തന്നെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഐ എം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായി, ആശംസകളുമായി സുരേഷ് ഗോപിയും