ടിഎൻ പ്രതാപൻ ഫയല്‍
Kerala

പാർട്ടി വിടുന്നു എന്ന വ്യാജ പ്രചാരണം; വ്യക്തി അധിക്ഷേപത്തിനെതിരെ ടിഎൻ പ്രതാപൻ എസ്പിക്ക് പരാതി നൽകി

'റെഡ് ആർമി' എന്ന ഫേസ്‌ബുക്ക് പേജിലെ പ്രൊഫൈലിൽ നിന്നാണ് വാർത്ത ആദ്യം പോസ്റ്റ് ചെയ്തതെന്ന് ആരോപണം. പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും അവമതിപ്പ് ഉണ്ടാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ വ്യക്തി അധിക്ഷേപങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ തൃശ്ശൂർ റൂറൽ എസ്പിക്ക് ഔദ്യോഗികമായി പരാതി നൽകി. ടിഎൻ പ്രതാപൻ കോൺഗ്രസ് പാർട്ടി വിടാൻ ഒരുങ്ങുന്നു എന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രം സഹിതം ചേർത്താണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ വ്യാജ കാർഡുകൾ പ്രചരിച്ചത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള 'റെഡ് ആർമി' എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നും അഭിലാഷ് അപ്പു അഭിലാഷ് എന്ന പ്രൊഫൈലിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ടിഎൻ പ്രതാപൻ തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രൊഫൈലിൽ വന്ന പോസ്റ്റാണ് പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കും വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടത്.

തന്നോടുള്ള വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി വേട്ടയാടി പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ വ്യാജ വാർത്ത ചമച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തനിക്കെതിരെ അവമതിപ്പും സ്പർദ്ധയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി ചെയ്ത നീക്കമാണിത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് അടക്കമുള്ള തെളിവുകൾ സഹിതമാണ് റൂറൽ എസ്പിക്ക് നോട്ടീസ് കൈമാറിയിട്ടുള്ളത്. രാഷ്ട്രീയ ലാഭത്തിനായി വ്യാജപ്രചരണം നടത്തുന്ന സൈബർ പ്രൊഫൈലുകൾക്കെതിരെ അടിയന്തിരമായി കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ടിഎൻ പ്രതാപൻ പരാതിയിലൂടെ ആവശ്യപ്പെട്ടു.

AICC Secretary T.N. Prathapan has filed an official cyber defamation complaint with the Thrissur Rural SP against misleading social media campaigns claiming that he is planning to quit the Congress party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് മോദി; പരിധി ഉണ്ടോ എന്ന് ചോദ്യങ്ങള്‍, ഉത്തരമിതാ

'ട്വിഷ ബൈപോളാര്‍, ഗര്‍ഭം അലസി, ദാമ്പത്യം പ്രശ്‌നത്തിലായിരുന്നു'; സമര്‍ഥിന്റെ വാദങ്ങളെ ഡീ കോഡ് ചെയ്ത് സിബിഐ

ഫിഫ ലോകകപ്പ്: പന്തുരുളും മുമ്പേ പ്രതിസന്ധികളുടെ കിക്ക് ഓഫ്; ആശങ്കയുയർത്തി യുദ്ധഭീതി മുതൽ ടിക്കറ്റ് നിരക്കുവരെ

കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

SCROLL FOR NEXT