പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു..ലോറി ഉടമ മനാഫിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചില വ്യക്തികള്‍ ചൂഷണം ചെയ്തു. ഇതില്‍ വളരെയേറെ സൈബറാക്രമണം നേരിടുന്നുണ്ട്. അര്ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. പല കോണില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്നും, മനാഫിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരിഭര്‍ത്താവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു..അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു..സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്..മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates