എഡിജിപി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. .ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി..കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്..നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്..ഒക്ടോബര്‍ മാസത്തില്‍ രാജ്യത്താകെ ബാങ്കുകള്‍ക്ക് പതിനഞ്ച് ദിവസം അവധി. ഗാന്ധി ജയന്തി, മഹാനവമി, ദുര്‍ഗാപൂജ, ദസറ, ദീപാവലി ഉള്‍പ്പടെ പ്രാദേശിക അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates