രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലേക്ക് വരുന്നത്. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനം. തൃശൂരില്‍ വൈദ്യരത്‌നം ആയുര്‍വേന കോളജിന്റെ സുവര്‍ണജൂബിലി സമാപനം ഉദ്ഘാടനം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.
അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്. കനത്ത മഴയും കാറ്റിലും രജ്യത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളെ സാരമായി ബാധിച്ചു.
ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പന്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്ന് പുനരാംരംഭിച്ചിട്ടുണ്ട്.
നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവ് ജാവോഹിര് സിന്ദ്രോവും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ മൂന്നാം പോരാട്ടവും സമനിലയില്‍.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരും. നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ 2-ന് രാജ്യസഭയും വീണ്ടും ചേരണമെന്ന് സര്‍ക്കാര്‍ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates