പ്രതീകാത്മക ചിത്രം 
Kerala

കള്ള് കടംകൊടുത്തില്ല; ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമം; ഏഴ് പേർ അറസ്റ്റിൽ

ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: കള്ള് കടം കൊടുക്കാത്തതിന്റെ പേരിൽ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. പേരൂർ സ്വദേശികളായ വിഷ്ണുരാജ്, അനുമോൻ, വിഷ്ണു അനിൽ, അഖില്‍ ശശി, നവീൻ, ഷെബിൻ ദാസ്, വേണുഗോപാൽ  എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി 7 മണിയോടുകൂടിയാണ് ആക്രമികൾ ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തിയത്. തുടർന്ന് ജീവനക്കാരനോട് കള്ള് കടമായി ചോദിച്ചത്. ജീവനക്കാരൻ ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഷാപ്പിലെ ചില്ല് കുപ്പികളും, പാത്രങ്ങളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും