അജിത്ത് കുമാര്‍  സമകാലിക മലയാളം
Kerala

ഫാസ്റ്റ്ടാഗ് റീഡായില്ല, വാഹനം മാറ്റിയിടാന്‍ പറഞ്ഞതിന് ടോള്‍പ്ലാസ ജീവനക്കാരന് മര്‍ദനം; കഴുകന്‍ അജി അറസ്റ്റില്‍

32 കാരനായ അജിത്ത് കുമാര്‍ (വിളമ്പത്ത് വീട്ടില്‍ അജി, കഴുകന്‍ അജി )നെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍പ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവര്‍ മര്‍ദിച്ചു. ടോള്‍പ്ലാസയിലെ കളക്ഷന്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി പപ്പു കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ചേര്‍പ്പ് സ്വദേശിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. 32 കാരനായ അജിത്ത് കുമാര്‍ (വിളമ്പത്ത് വീട്ടില്‍ അജി, കഴുകന്‍ അജി )നെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറി ടോള്‍പ്ലാസയിലെത്തിയപ്പോള്‍ വാഹനത്തിലെ ഫാസ്ടാഗ് റീഡായില്ല. തുടര്‍ന്ന് ജീവനക്കാരനായ പപ്പുകുമാര്‍ വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ ടോള്‍ബൂത്തിനുള്ളില്‍ കയറി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. പപ്പുകുമാറിന്റെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റു. മറ്റു ജീവനക്കാരെത്തിയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പപ്പുകുമാറിന്റെ പരാതിയില്‍ പുതുക്കാട് പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അജിത്ത് കുമാറിന് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും, രണ്ട് അടിപിടിക്കേസുമുണ്ട്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, ലിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും