ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം തുടരും. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോണ്‍ഗ്രസ്..ബ്യൂനസ് അയേഴ്സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. അളന്നുമുറിച്ചുനല്‍കിയ കോര്‍ണര്‍ കിക്ക് അനായാസം ഓട്ടോമെന്‍ഡി വലയിലെത്തിച്ചു. 60ാം മിനിറ്റില്‍ നിക്കോ പാസ് രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ മെസി തീരുമാനിച്ചത്..കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്..തിരുവനന്തപുരം: തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തളിപ്പറമ്പ് സ്വദേശിക്കായിരുന്നു ഇത്തവണത്തെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനം..ലിസ്ബണ്‍: ഒടുവില്‍ ദേശീയ ടീം വിട്ടതില്‍ മൗനം വെടിഞ്ഞ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗിനിടയില്‍ സംഭവിച്ചത് എന്താണെന്നും താരം വെളിപ്പെടുത്തി. പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലകന്‍ പരിശീലകന് ഹോര്‍ഹെ ജിസ്യൂസ് വാക്കുപാലിച്ചില്ലന്ന് 41 കാരനായ താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. നവംബറിലെ അടുത്ത മത്സരത്തിനായി താന്‍ ദേശീയ ടീമിന് ലഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നില്ലെന്നും താരത്തിന്റെ കുറിപ്പ് സ്ഥിരീകരിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates