മുഖ്യമന്ത്രി നിയമസഭയിൽ  സഭ ടിവി
Kerala

ടിപി കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍, മൂന്നുപേര്‍ ആയിരത്തിലേറെ ദിവസം പുറത്ത്, കണക്കുകള്‍

ആറു പ്രതികൾക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കിയിരുന്നതായി കണക്കുകള്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.

ടിപി കേസിലെ മൂന്നു പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോള്‍ ലഭിച്ചത്. കെസി രാമചന്ദ്രന്‍ (1081 ദിവസം), ട്രൗസര്‍ മനോജ് (1068 ദിവസം), സജിത്ത് (1078 ദിവസം) എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. ആറു പ്രതികൾക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചു.

ടി കെ രജീഷ് (940), മുഹമ്മദ് ഷാഫി (656), ഷിനോജ് (925). റഫീഖ് (782), കിര്‍മാണി മനോജ് (851), എം സി അനൂപ് (900) എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടിപി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT