പ്രതീകാത്മക ചിത്രം 
Kerala

ട്രാക്കില്‍ അറ്റകുറ്റപ്പണി : ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

എറണാകുളം ജങ്ഷന്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു  മുളങ്കുന്നത്തുകാവില്‍ യാത്ര അവസാനിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വടക്കാഞ്ചേരി യാര്‍ഡില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി സൂപ്പര്‍ ഫാസ്റ്റ് ഈ ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും. 

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് 15, 16, 22, 23 ദിവസങ്ങളില്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിന്‍ 16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ പാലക്കാടുവരെ സര്‍വീസ് നടത്തില്ല. ആലപ്പുഴ- കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍  16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ സര്‍വീസ് നടത്തില്ല. ഷൊര്‍ണൂരില്‍ നിന്ന് യാത്ര പുനരാരംഭിക്കും. മടക്ക ട്രെയിന്‍ ഇതേ ദിവസം ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

കണ്ണൂര്‍- എറണാകുളം ജങ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുനെല്‍വേലി- പാലക്കാട് ജങ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍ 16, 22, 23 ദിവസങ്ങളില്‍ തൃശൂര്‍ മുതല്‍ പാലക്കാടു വരെ സര്‍വീസ് നടത്തില്ല. മടക്ക ട്രെയിന്‍ 16, 17, 23, 24, പാലക്കാട് ജങ്ഷന്‍ മുതല്‍ തൃശൂര്‍ വരെ യാത്ര നടത്തില്ല. എറണാകുളം ജങ്ഷന്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു 16, 17, 23, 24 ദിവസങ്ങളില്‍ മുളങ്കുന്നത്തുകാവില്‍ യാത്ര അവസാനിപ്പിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT