Traffic Changes Announced in Kochi as PM Modi Visits City file
Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം 

യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഈ ദിവസം രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു. നഗരത്തിൽ ഒരുക്കിയിരിക്കുന്ന ഗതാഗതക്രമീകരണം പരിശോധിക്കാം.

​റൂട്ട് - I ഗതാഗത നിയന്ത്രണം

വിവിഐപി റൂട്ട്: നേവൽ ബേസ് - തേവര - അറ്റ്ലാന്റിസ് - രവിപുരം - പള്ളിമുക്ക് - ജോസ് ജംഗ്ഷൻ - ബി.ടി.എച്ച് റോഡ് - പാർക്ക് അവന്യൂ റോഡ് - ഷണ്മുഖം റോഡ് - മറൈൻ ഡ്രൈവ്.

തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
​ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.


​ബസുകളുടെ വഴിതിരിച്ചുവിടൽ

  • ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ​ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - NH 66 - വൈറ്റില - ഇടപ്പള്ളി വഴി പോകണം.

  • ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - ബി.ഒ.ടി ഈസ്റ്റ് - തോപ്പുംപടി വഴി പോകണം.

ചെറുവാഹനങ്ങളുടെ (LMV) വഴിതിരിച്ചുവിടൽ

  • ​ഫോർട്ട് കൊച്ചിയിൽ നിന്ന്: ബി.ഒ.ടി ഈസ്റ്റ് - തേവര ഫെറി - മട്ടമ്മൽ - പനമ്പിള്ളി നഗർ സൗത്ത് - മനോരമ - കടവന്ത്ര - വൈറ്റില വഴി.

  • ബോൾഗാട്ടിയിൽ നിന്ന്: ചാത്യാത്ത് ജംഗ്ഷൻ - പച്ചാളം - പച്ചാളം ഓവർബ്രിഡ്ജ് - പൊറ്റക്കുഴി - മാമംഗലം - ഇടപ്പള്ളി വഴി.

  • ​ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഹൈക്കോടതി ജംഗ്ഷൻ - മാധവ ഫാർമസി - ഡി.സി.സി ജംഗ്ഷൻ - ഇയ്യട്ടിൽ ജംഗ്ഷൻ - ചിറ്റൂർ റോഡ് - വളഞ്ഞമ്പലം - മനോരമ യു-ടേൺ - പനമ്പിള്ളി നഗർ വഴി.

റൂട്ട് - II ഗതാഗത നിയന്ത്രണം

വിവിഐപി റൂട്ട്: മറൈൻ ഡ്രൈവ് - ഹൈക്കോടതി - ബാനർജി റോഡ് - മാധവ ഫാർമസി - കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് - ജഡ്ജസ് അവന്യൂ - കലൂർ - സ്റ്റേഡിയം.

തടസ്സപ്പെടുന്ന സമയം: പകൽ 12:50 മുതൽ 13:20 വരെ.

പ്രധാന മാറ്റങ്ങൾ

  • ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി - മാമംഗലം - പൊറ്റക്കുഴി - പച്ചാളം ഓവർബ്രിഡ്ജ് -ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.

  • ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി - വൈറ്റില - കടവന്ത്ര - പനമ്പിള്ളി നഗർ - തേവര ഫെറി - ബി.ഒ.ടി ഈസ്റ്റ് വഴി.

​റൂട്ട് - III ഗതാഗത നിയന്ത്രണം

വിവിഐപി റൂട്ട്: കലൂർ - ബാനർജി റോഡ് - മാധവ ഫാർമസി - എം.ജി. റോഡ് - പള്ളിമുക്ക് - രവിപുരം - അറ്റ്ലാന്റിസ് - തേവര - നേവൽ ബേസ്.
​തടസ്സപ്പെടുന്ന സമയം: ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.

​പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

  • വടക്ക്/പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ): ​ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.

  • തെക്ക്/കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
    ​ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.

​പൊതുവായ നിർദ്ദേശങ്ങൾ

  • ​ഭാരവാഹനങ്ങൾ: 10.03.2026 രാത്രി 10:00 മണി മുതൽ വിവിഐപി സന്ദർശനം കഴിയുന്നതുവരെ നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

  • അടിയന്തര സേവനങ്ങൾ: ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്.

Traffic Changes Announced in Kochi as PM Modi Visits City.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'ഒന്നിച്ച് 51 ഗൃഹപ്രവേശം'; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

SCROLL FOR NEXT