താമരശ്ശേരി ചുരം/ഫയല്‍ 
Kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഏപ്രില്‍ അഞ്ചുമുതല്‍

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഒന്‍പതുവരെ ഭാരംകൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹനത്തകരാറുകള്‍ എന്നിവ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമര്‍ജന്‍സി സെന്റര്‍ സംവിധാനം പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കും. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ല. യാത്രക്കാര്‍ക്കായി അടിവാരത്തുള്ള ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടോയ്ലറ്റ് അനുവദിക്കും.

ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ 50 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും നീക്കംചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും പിഴ ഈടാക്കാം. ചുരത്തില്‍ പുറമ്പോക്ക് കയ്യേറ്റം ഒഴിവാക്കാനായി സര്‍വേ നടത്താനും യോഗത്തില്‍ തീരുമാനമായി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും'; നവകേരള 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

'പറന്നു'... 1349 സിക്‌സുകള്‍, 'പിറന്നു'... 200 പ്ലസ് സ്‌കോറുകള്‍ 61 എണ്ണം!

'ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു': ഭാര്യയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിൻറെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ ജോലി നേടാം; 534 ഒഴിവുകൾ, ഐടിഐ മുതൽ യോഗ്യത, അവസാന തീയതി ജൂൺ 3

SCROLL FOR NEXT